മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു. മാർച്ച് 12ന് ബെംഗളൂരുവിൽ രാത്രിയും പകലുമായി നടക്കുന്ന രണ്ടാം ടെസ്റ്റിനായി പിങ്ക് ബോളിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ പരിശീലനം. വിരാട് കോഹ്ലി, ശുഭ്‌മാൻ ഗിൽ, ഹനുമ വിഹാരി, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയന്ത് യാദവ്, പ്രിയങ്ക് പാഞ്ചൽ, സൗരഭ് കുമാർ എന്നിവരാണ് പിങ്ക് ബോളിൽ പരിശീലനം നടത്തിയത്.
ക്യാപ്റ്റൻ രോഹിത് ശർമ്മ, റിഷഭ് പന്ത്, ആർ അശ്വിൻ തുടങ്ങിയവർ ജിമ്മിൽ ഫിറ്റ്നസ് ട്രെയിനിംഗിനാണ് സമയം കണ്ടെത്തിയത്. ഒന്നാം ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിച്ചതിനാൽ ഇന്ത്യൻ ടീം ഇപ്പോഴും മൊഹാലിയിലാണ്. ശനിയാഴ്‌ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജ്യാന്തര മത്സരം നടക്കുന്നത്.
Read Also:- പ്രമേഹം കുറയ്ക്കാന്‍ തുളസിയില!
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.
Post Your Comments