CricketLatest NewsNewsSports

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം: പരമ്പര സ്വന്തമാക്കാൻ രോഹിത് ശർമയും സംഘവും ഇന്നിറങ്ങും

കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാം. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറി മികവിൽ ഗുവാഹത്തിയിലെ ആദ്യ ഏകദിനം 67 റണ്‍സിന് ടീം ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ, ഗുവാഹത്തിയിലെ 67 റൺസ് തോൽവിക്ക് പകരം വീട്ടാനാണ് ശ്രീലങ്കയുടെ വരവ്.

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷനും തകർപ്പൻ ഫോമിലുളള സൂര്യകുമാർ യാദവും ടീമിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകുന്ന സൂചനകളനുസരിച്ച് ടീമിൽ മാറ്റത്തിന് സാധ്യതയില്ല. രോഹിത്തും ഗില്ലും കോഹ്ലിയുമെല്ലാം ഫോമിലായതിനാൽ റൺസിനെക്കുറിച്ച് ആശങ്ക വേണ്ട.

ഹർദ്ദിക് പാണ്ഡ്യയുടെയും അക്‌സര്‍ പട്ടേലിന്‍റേയും ഓൾറൗണ്ട് മികവും ഇന്ത്യൻ ടീമിന് കരുത്താവും. ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. അതേസമയം, സ്ഥിരതയില്ലായ്‌മയാണ് ലങ്ക നേരിടുന്ന പ്രധാന വെല്ലുവിളി. പതും നിസങ്ക, ദസുൻ ഷനക, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ എന്നിവരുടെ പ്രകടനമാവും ലങ്കൻ നിരയിൽ നിർണായകമാവുക.

Read Also:- തണുപ്പ് കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ മാർ​ഗങ്ങൾ

പരിക്കേറ്റ ദിൽഷൻ മദുഷൻകയ്ക്ക് പകരം ലഹിരു കുമാര ടീമിലെത്തിയേക്കും. കൊൽക്കത്തയില്‍ ടീം ഇന്ത്യയും ലങ്കയും നേർക്കുനേർ വരുന്ന ആറാമത്തെ മത്സരമാണിത്. മൂന്ന് കളിയിൽ ജയിച്ച ഇന്ത്യക്ക് തന്നെയാണ് ഈഡനില്‍ മേധാവിത്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button