
ഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 1.30യ്ക്ക് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. രാജ്‌കോട്ടിലെ ടി20 വിജയത്തിന് പിന്നാലെ ഹര്‍ദ്ദിക് പാണ്ഡ്യയടക്കമുള്ള യുവതാരങ്ങളും ഗുവാഹത്തിയിലെത്തി.
ബംഗ്ലാദേശിനെതിരായ ഏകദിനത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. അതേസമയം, പരിക്കിനെ തുടര്‍ന്ന് മാസങ്ങളായി പുറത്തിരിക്കുന്ന പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് തിരിച്ചടി. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും താരത്തിനെ ഒഴിവാക്കി.
ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചെങ്കിലും മുംബൈയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം പരിശീലനം നടത്തിയപ്പോള്‍ ബുമ്രയുടെ നടുവിന് പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു. നായകൻ രോഹിത് ശർമയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ബുമ്ര പരമ്പരയില്‍ പുറത്തായത് നിര്‍ഭാഗ്യകരമാണ്. എന്‍സിഎയില്‍ കഠിന പരിശ്രമം നടത്തിയാണ് ബുമ്ര പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരിച്ചുവന്നത്. അദേഹം ബൗളിംഗ് പുനരാരംഭിച്ചിരുന്നു’.
‘എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസം മുംബൈയില്‍ നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ നടുവിന് ചെറിയ മസില്‍ പിരിമുറുക്കം അനുഭവപ്പെടുകയായിരുന്നു. വലിയ പരിക്കല്ല, ചെറിയൊരു മസില്‍ പിരിമുറുക്കം മാത്രമാണ് ബുമ്രക്കുള്ളത്. ലോകകപ്പിന് മുമ്പ് വലിയൊരു പരിക്കേറ്റതിനാല്‍ ബുമ്രയുടെ കാര്യത്തില്‍ വലിയ ജാഗ്രത പാലിക്കുകയാണ്. അതുകൊണ്ട് മാത്രമാണ് താരത്തെ ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത്’ രോഹിത് ശര്‍മ്മ പറഞ്ഞു.
ഹൈദരാബാദില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20ക്കിടെയാണ് ബുമ്രക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ടി20 ലോകകപ്പ് നഷ്ടമായ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞാണ് ഗുവാഹത്തിയിൽ തിരിച്ചെത്തിയത്. പേസര്‍ മുഹമ്മദ് ഷമിയുടെ മടങ്ങിവരവും പരമ്പരയുടെ ആകര്‍ഷണമാണ്.
Read Also:- മെട്രോ തൂണിന് ബലക്ഷയമില്ല; അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് കെ.എം.ആർ.എൽ
ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്.
Post Your Comments