ഇടുക്കി : നെടുങ്കണ്ടം കോമ്പയാറില്‍ ഏലയ്ക്ക ഡ്രൈയറില്‍ വൻ സ്‌ഫോടനം. സ്ഫോടനത്തിൽ, ഡ്രൈയറിന്റെ ഇരുമ്പ് ഷട്ടറും കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. 150 കിലോയില്‍ അധികം ഏലയ്ക്ക കത്തി നശിച്ചു. ഇന്ന് അതിരാവിലെയാണ് സംഭവം.
കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 738-ല്‍ ബഷീര്‍ എന്നയാളുടെ ഉടമസ്ഥതയിലുളള ഏലയ്ക്ക ഡ്രൈയറിലാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയില്‍ തീ പടരുകയായിരുന്നു.
Read Also : റോഡ് മുറിച്ചു കടക്കവെ അപകടം : പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡോക്ടർ മരിച്ചു
പൊട്ടിത്തെറിയുടെ ആഘാതത്തിൽ കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നണ് പ്രാഥമിക നിഗമനം.
Post Your Comments