ErnakulamKeralaNattuvarthaLatest NewsNews

റോ​ഡ് മു​റി​ച്ചു ക​ട​ക്കവെ അപകടം : പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ർ മ​രി​ച്ചു

ക​ദ​ളി​ക്കാ​ട് ചെ​റു​പു​ഷ്പം ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ഉ​ട​മ പൊ​ട്ട​യി​ൽ ഡോ.​പി.​ജെ. ജോ​സ് (65) ആ​ണ് മ​രി​ച്ച​ത്

വാ​ഴ​ക്കു​ളം: റോ​ഡ് മു​റി​ച്ചു ക​ട​ക്കവെ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ർ മ​രി​ച്ചു. ക​ദ​ളി​ക്കാ​ട് ചെ​റു​പു​ഷ്പം ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ഉ​ട​മ പൊ​ട്ട​യി​ൽ ഡോ.​പി.​ജെ. ജോ​സ് (65) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രുമണിയോടെയാണ് അപകടമുണ്ടായത്. ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ പ​ള്ളി​യ്ക്കു സ​മീ​പം ഡോ​ക്ട​റു​ടെ ഡി​സ്പെ​ൻ​സ​റി​ക്കു മു​ന്നി​ൽ വെച്ചായിരുന്നു അ​പ​ക​ടം.

Read Also : ‘എന്റെ ഹൃദയം നോവുന്നു’: വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

റോ​ഡ് മു​റി​ച്ചു ക​ട​ന്ന​പ്പോ​ൾ തൊ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ വെ​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും, ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ പ​ള്ളി​യി​ൽ നടന്നു. ഭാ​ര്യ ലൗ​ലി ത​ഴു​വം​കു​ന്ന് നെ​ടു​ങ്ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​റി​ൻ (യു​കെ), ജോ​യ​ൽ (ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: മെ​ർ​ലി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button