
പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്.
അതേസമയം ഇരിട്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ മീത്തലെ പുരയിൽ പ്രണവി (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റത്.
വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി.സ്ഫോടനശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments