
ഗാന്ധിനഗര്‍: പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു. ഗുജറാത്തിലെ ബനാസ്‌കാന്ത ജില്ലയിലെ ദീസ മേഖലയിലുള്ള പടക്കനിര്‍മാണശാലയിലാണു സ്‌ഫോടനമുണ്ടായത്. ഉഗ്രസ്‌ഫോടത്തില്‍ 200 മീറ്റര്‍ അകലെ വരെ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ അഞ്ചുപേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്.
പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ ഗോഡൗണ്‍ നടത്താന്‍ മാത്രമാണു ഉടമയ്ക്ക് അനുമതിയുണ്ടായിരുന്നതെന്നും എന്നാല്‍ അനധികൃതമായി ഇവിടെ പടക്കനിര്‍മാണവും നടത്തിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം നല്‍കും.
Post Your Comments