KeralaLatest NewsNews

പുടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ട: ഒരുപന്യാസ ചോദ്യം മാത്രമായി യു.എന്നിനെ നിലനിർത്തുന്നത് എന്തിനാണെന്ന് അരുൺ കുമാർ

കൺസർവേറ്റിസത്തോടൊപ്പം ഡീകമ്മ്യൂണി സൈസേഷനും ഡീ നാസിഫിക്കേഷൻ എന്ന അൾട്രാ നാഷണലിസ്റ്റ് ആശയവുമാണ് മെയിൻ.

തിരുവനന്തപുരം: യുക്രൈൻ- റഷ്യ വിഷയത്തിൽ പ്രതികരിച്ച് ഡോ: അരുൺ കുമാർ. പുടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ടെന്ന് അരുൺ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. പുടിൻ്റെ യുക്തി കെജിബിയുടെ മിലിറ്ററി സ്ട്രാറ്റജിയും കൺസർവേറ്റീവ്, സ്റ്റേറ്റിസ്റ്റ് , അതി തീവ്ര ദേശീയത എന്നിവയിൽ ഊന്നിയതുമാണ്. ഉക്രയിൻ പ്രസിഡൻ്റ് സെലൻസ്കി യുടേതാവട്ടെ നയതന്ത്ര ചാതുരിയോ സ്റ്റേറ്റ്സ്മാൻഷിപ്പോ ഇല്ലാതെ ആകെ പൊളിഞ്ഞ തീയറ്റർ ഷോയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പുട്ടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ട…പുട്ടിൻ്റെ യുണൈറ്റഡ് റഷ്യ എന്ന കൺസർവേറ്റീവ് പാർട്ടിക്ക് റഷ്യൻ ഡ്യൂമ യിലെ 450 അംഗങ്ങളിൽ 320 തിലധികം എം പിമാരുണ്ട്. കൺസർവേറ്റിസത്തോടൊപ്പം ഡീകമ്മ്യൂണി സൈസേഷനും ഡീ നാസിഫിക്കേഷൻ എന്ന അൾട്രാ നാഷണലിസ്റ്റ് ആശയവുമാണ് മെയിൻ.

Read Also: പുരുഷന്മാര്‍ പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന്‍ എം.പി

ഡ്യൂമയിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ അംഗ നില 57 മാത്രമാണ്. പുട്ടിൻ്റെ യുക്തി KGB യുടെ മിലിറ്ററി സ്ട്രാറ്റജിയും കൺസർവേറ്റീവ്, സ്റ്റേറ്റിസ്റ്റ് , അതി തീവ്ര ദേശീയത എന്നിവയിൽ ഊന്നിയതുമാണ്. ഉക്രയിൻ പ്രസിഡൻ്റ് സെലൻസ്കി യുടേതാവട്ടെ നയതന്ത്ര ചാതുരിയോ സ്റ്റേറ്റ്സ്മാൻഷിപ്പോ ഇല്ലാതെ ആകെ പൊളിഞ്ഞ തീയറ്റർ ഷോയാണ്. എൻ്റെ സംശയം ഇത്ര മാത്രമാണ്: വർഷാന്ത്യ പരീക്ഷയുടെ ഒരുപന്യാസ ചോദ്യം മാത്രമായി യു.എന്നിനെ നിലനിർത്തുന്നത് എന്തിനാണ്?

shortlink

Related Articles

Post Your Comments

Related Articles


Back to top button