KeralaLatest NewsNews

‘ടിയാൻ ഇപ്പോൾ കമ്മികൾക്ക് പൊന്നപ്പനും അല്ല, തങ്കപ്പനും അല്ല’: പരിഹസിച്ച് അഞ്‍ജു പാർവതി പ്രഭീഷ്

കൊച്ചി: മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർത്തി ചാനലുകൾ ചർച്ചകൾ ശക്തമാക്കുകയാണ്. മുട്ടില്‍ മരം മുറി കേസില്‍ നടന്നത് വനംകൊള്ളയല്ല മരംകൊള്ളയാണെന്നും കേസില്‍ ഫലപ്രദമായി അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും വനം മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, കേസിലെ പ്രതികളെ വെളുപ്പിക്കുന്ന തിരക്കിലാണ് ചില മാധ്യമപ്രവർത്തകർ. ഇതിനെതിരെ പരിഹാസം ശക്തമാകുന്നു.

പ്രമുഖ ചാനലിൽ അവതാരകനായിരുന്ന സമയത്ത് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ നിരന്തരം വിമര്‍ശിച്ച അവതാരകൻ അരുണ്‍ കുമാര്‍ ഇപ്പോൾ, റിപ്പോർട്ടർ ചാനലിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കൈ പിടിച്ച്‌ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ സ്ഥാനത്തേയ്‌ക്ക് കയറിക്കൂടിയത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. അരുൺ കുമാറിനെ ട്രോളുന്ന സൈബർ സഖാക്കളേ പരിഹസിക്കുകയാണ് എഴുത്തുകാരെ അഞ്‍ജു പാർവതി പ്രഭീഷ്.

സ്‌കൂൾ കലോത്സവത്തിൽ പഴയിടത്തിന്റെ സദ്യ അരുൺ കുമാർ വിവാദമാക്കിയതും, പോറ്റി ഹോട്ടലിലെ മസാലദോശ കണ്ട് ഭരണഘടന മാറിപോകുമെന്ന് പറഞ്ഞതും, മുട്ടിൽ മരം മുറിയെ കുറിച്ച് വാചാലനായി കുറ്റക്കാർക്കെതിരെ ശബ്ദമുയർത്തിയതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് അഞ്‍ജുവിന്റെ പരിഹാസം. ഈ സാഹചര്യങ്ങളിലൊക്കെ സൈബർ സഖാക്കൾ അരുൺ കുമാറിനൊപ്പമായിരുന്നുവെന്നും, സൈബർ സഖാക്കൾക്ക് മാതൃകാ മാധ്യമപ്രവർത്തകൻ എന്നതിന്റെ മുഖമായിരുന്നു അരുൺ കുമാർ എന്നും അഞ്‍ജു പാർവതി പറയുന്നു. എന്നാൽ, ഇപ്പോൾ അരുൺ മുട്ടിൽ മുതലാളിമാർക്ക് പാദസേവ ചെയ്യുകയാണെന്ന് അഞ്‍ജു പാർവതി പരിഹസിക്കുന്നു. ഈ സാഹചര്യത്തിൽ അരുണിനെ സൈബർ സഖാക്കളും കൈയ്യൊഴിഞ്ഞിരിക്കുകയാണ്.

അഞ്‍ജു പാർവതിയുടെ കുറിപ്പ് ഇങ്ങനെ:

പഴയിടത്തിന്റെ സദ്യയിൽ ബ്രാഹ്‌മണിക്കൽ ഹെജിമണി കൊട്ടിയപ്പോൾ കമ്മികൾക്ക് ടിയാൻ തങ്കപ്പൻ ???
പോറ്റി ഹോട്ടലിലെ മസാലദോശ കണ്ട് ഭരണഘടന മാറിപോകുമെന്ന് പറഞ്ഞപ്പോൾ കമ്മികൾക്ക് ടിയാൻ പൊന്നപ്പൻ ???
ട്വിന്റി ഫോർ ചാനലിൽ ഇരുന്ന് ഇക്കണ്ട കുത്തിത്തിരുപ്പ് പരിപാടികൾ ഒക്കെ ചെയ്ത് കുഴിത്തുരുമ്പനായി നിന്നപ്പോൾ കമ്മികൾക്ക് ടിയാൻ ബുദ്ധിജീവി ലിബറൽ ???
DYFI -SFI സംഘടനകൾ സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ഒക്കെ മുഖ്യ പ്രഭാഷകനായി ധാർമ്മികതയെ കുറിച്ച് ക്ലാസ്സ് എടുത്തപ്പോൾ ടിയാൻ കമ്മികൾക്ക് മികച്ച പ്രഭാഷകൻ ???
മൂട്ടിൽ മരം മുറിയെ കുറിച്ച് വാചാലനായി ലുങ്കി ഉടുത്തു, കുറ്റക്കാർക്കെതിരെ ഘോരഘോരം ഗർജ്ജിച്ചു ഓഗമെന്റഡ് ഡോക്യൂമെന്റെഷൻ നടത്തിയപ്പോൾ ടിയാൻ കമ്മികൾക്ക് മാതൃക മാധ്യമപ്രവർത്തകൻ ???
അന്തംസിന്റെയും അന്തിണികളുടെയും ആരാധ്യാപുരുഷൻ, പരമ പുരോഗമന വാദി ലിബറൽ മുഖം ഇപ്പോൾ ???
ഉടരനിമിത്തം ബഹുകൃത വേഷം കെട്ടി ആടിയിരുന്ന ഭൂലോക ഫ്രോഡ് ഒടുവിൽ ചാനൽ മാറി ഇപ്പുറം ചാടി അതേ മൂട്ടിൽ മുതലാളിമാർക്ക് പാദസേവ ചെയ്ത് അവന്മാർ ചെയ്ത ക്രൈം വെളുപ്പിക്കുന്നു..
ഇപ്പോൾ മരം മുറിച്ചവന്മാർ കാട്ടുകള്ളന്മാർ അല്ല, വിശുദ്ധർ ???
ഇപ്പോൾ കമ്മികൾക്ക് ടിയാൻ പൊന്നപ്പനും അല്ല, തങ്കപ്പനും അല്ല ???വെറും മയിലപ്പൻ ???
ഡബിൾ ഡാഡ് syndrome ഉള്ള ഒരാളെ ഹീറോ ആയി കണ്ട് സ്നേഹിച്ചു, ആദരിച്ചു നടന്നിരുന്നവർ ഒക്കെ ഇപ്പോൾ യൂ ടേൺ എടുത്ത് ടിയാന്റെ പിതൃസ്മരണ നടത്തുമ്പോൾ അങ്ങനെ ചെയ്യുന്നവർക്ക് മൾട്ടിപ്പിൾ ഡാഡ് syndrome ആണോന്ന് ചോദിക്കൂ ഡാഡി ???
മൊട്ട അന്നും ഇന്നും എന്നും കസ്ടം ??
മൊട്ടയെ തലയിൽകേറ്റി നടന്നവരുടെ കാര്യം അതിലും കസ്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button