കൊല്ലം: മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. അരുൺ കുമാർ ഇപ്പോഴും റിപ്പോർട്ടർ ചാനലിൽ ഉണ്ടല്ലോ എന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നത്. ‘എൻ.എസ്.എസ് സംഘി രാഷ്ട്രീയത്തിലേക്ക്’ എന്ന നികേഷ് കുമാറിന്റെ ചർച്ചയുമായി ബന്ധപ്പെട്ടായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. അരുൺ കുമാർ ഇപ്പോൾ റിപ്പോർട്ടർ ചാനലിലാണ്. മുൻപ് 24 ന്യൂസ് ചാനലിൽ ആയിരുന്നപ്പോൾ ‘സംഘി എന്ന പദം ഒരിക്കലും ഉപയോഗിക്കില്ല, ഉപയോഗിച്ചിട്ടില്ല എന്നൊക്കെ ചർച്ചയ്ക്കിടെ പറഞ്ഞ ആളാണെന്നും’ സന്ദീപ് വാര്യർ പരിഹസിക്കുന്നു.
‘അരുൺ കുമാർ ഇപ്പോഴും റിപ്പോർട്ടറിൽ ഉണ്ടല്ലോ അല്ലേ? അല്ല 24 ചാനലിൽ ഇരിക്കുമ്പോൾ സംഘി എന്ന പദം ഒരിക്കലും ഉപയോഗിക്കില്ല, ഉപയോഗിച്ചിട്ടില്ല എന്നൊക്കെ എന്നോട് ചർച്ചക്കിടെ പറഞ്ഞ ആളാണ്. രാഷ്ട്രീയക്കാരൊക്കെ അരുണിനെ കണ്ട് പഠിക്കണം. നിലപാട് എന്നൊരു സാധനം ഉണ്ടാവാനേ പാടില്ല’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് എൻ.എസ്.എസ്. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണെന്ന് ജി. സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കറുടെ പരാമര്‍ശങ്ങള്‍ ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments