തിരുവന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിക്കുന്നതിനായി കുമ്മനം രാജശേഖരനെതിരെ നിലവാരമില്ലാത്ത ട്രോൾ ചെയ്യുന്ന ആളുകളെ പോലെ പദപ്രയോഗം നടത്തിയ റിപ്പോർട്ടർ ടിവി കൺസട്ടിംഗ് എഡിറ്റർ അരുൺ കുമാറിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സർക്കാരിനെ പ്രീതിപ്പെടുത്തുന്നതിനായാണ് അരുൺ കുമാർ പലപ്പോഴും തന്റെ സ്ഥാനം മറന്ന് കമ്യൂണിസ്റ്റ് നിലവാരത്തിൽ പ്രതികരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കുമ്മനടിച്ച് കേരളത്തിൽ ഗവർണ്ണർ സ്ഥാനം നേടി എന്നാണ് അരുൺ കുമാറിന്റെ പരിഹാസം. ഇതിനെ ആണ് സുരേന്ദ്രൻ വിമർശിച്ചത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇത്തരം തറ ട്രോളുകൾ മാധ്യമപ്രവർത്തകർ വിളമ്പുകയും അത് പിന്നീട് പോസ്റ്ററായി അടിച്ചിറക്കുകയും ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണ്. ഉത്തരവാദപ്പെട്ട മാധ്യമങ്ങളുടെ അന്തസ്സിനു ചേർന്ന പണിയല്ലിതെന്ന് പറയാതെ നിർവ്വാഹമില്ല. അത്തരക്കാരെ മാധ്യമപ്രവർത്തകരായി കാണാനാവില്ല. വെറും പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് മാധ്യമപ്രവർത്തകർ തരംതാഴരുത്. ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടിൽവെച്ചിട്ടുവേണം ഈ പണിക്കിറങ്ങാൻ..
Post Your Comments