കീവ്: എ.കെ 47നുമായി യുക്രെയിന്‍ എം.പിയും യുക്രെയിന്‍ വോയിസ് പാര്‍ട്ടി നേതാവുമായ കീറ റുദിക്. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ സ്വയം പര്യാപ്തമാകണമെന്ന യുക്രെയിന്‍ ജനതയുടെ ആശയത്തിലെ മുഖ്യ വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് കീറ. എ.കെ 47-ുമായി നില്‍ക്കുന്ന ചിത്രം കീ റ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
‘ആദ്യമായാണ് കലോഷ്നിക്കോവ് ഉപയോഗിക്കാനും, ആയുധം കയ്യിലെടുക്കാനും പഠിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്തരമൊരു ആശയത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു, സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ പുരുഷന്മാര്‍ പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം’- കീറ ട്വിറ്ററില്‍ കുറിച്ചു.
‘യുദ്ധം ആരംഭിച്ചപ്പോള്‍ അമര്‍ഷം തോന്നി. ഇപ്പോഴും തോന്നുന്നുണ്ട്. അയല്‍രാജ്യമായ റഷ്യക്ക് എങ്ങനെയാണ് യുക്രെയ്നിന്‍റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാനാവുക എന്ന് വ്യക്തമാകുന്നില്ല. നാട് വിട്ട് പോകണം എന്ന സ്വേച്ഛാധിപതിയുടെ വാദം വ്യക്തിപരമായും കുടുംബപരമായും സാമൂഹികപരമായും പ്രയാസകരമാണ്. കിയേവില്‍ തന്നെ താമസിക്കണം എന്നാണ് ആഗ്രഹം. പിറന്ന മണ്ണില്‍ ജീവിക്കാന്‍ റഷ്യക്കെതിരെ പൊരുതുന്നതിന് വേണ്ടി ജനങ്ങളെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യും. യുക്രെയിന്‍ സ്വതന്ത്രമായ ഒരു രാജ്യമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ പരമാധികാരം നിലനിര്‍ത്താന്‍ പോരാടും’- ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കീറയുടെ വെളിപ്പെടുത്തല്‍.
‘യുക്രെയിനിലെ സ്ഥിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീട്ടിലെ കോവണിപ്പടികള്‍ക്ക് താഴെയുള്ള ചുവരലമാരയെ ഒളിത്താവളമാക്കി മാറ്റിയിരിക്കുകയാണ്. എപ്പോഴെങ്കിലും സൈറണുകള്‍ മുഴങ്ങുകയോ, വെടിയൊച്ചകള്‍ ഉയരുകയോ ചെയ്താല്‍ മക്കളോടൊപ്പം അലമാരക്കുള്ളില്‍ അഭയം പ്രാപിക്കുകയാണ് ചെയ്യുന്നത്’- കീറ റുദിക് പറഞ്ഞു.
Post Your Comments