കൊച്ചി: മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർത്തി ചാനലുകൾ ചർച്ചകൾ ശക്തമാക്കുകയാണ്. മുട്ടില്‍ മരം മുറി കേസില്‍ നടന്നത് വനംകൊള്ളയല്ല മരംകൊള്ളയാണെന്നും കേസില്‍ ഫലപ്രദമായി അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും വനം മന്ത്രി പറഞ്ഞു. എന്നാല്‍, കേസിലെ പ്രതികളെ വെളുപ്പിക്കുന്ന തിരക്കിലാണ് ചില മാധ്യമപ്രവർത്തകർ. ഇതിനെതിരെ പരിഹാസം ശക്തമാകുന്നു.
read also: അഞ്ജു ഇനി ഫാത്തിമ, പാകിസ്ഥാൻ സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്തു, ഇസ്‌ലാം മതം സ്വീകരിച്ചു; റിപ്പോർട്ട്
24 ചാനലില്‍ അവതാരകനായിരുന്ന സമയത്ത് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ നിരന്തരം വിമര്‍ശിച്ച അവതാരകൻ അരുണ്‍ കുമാര്‍ ഇപ്പോൾ റിപ്പോർട്ടർ ചാനലിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കൈ പിടിച്ച് കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ സ്ഥാനത്തേയ്‌ക്ക് കയറിക്കൂടിയത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
‘ഉദര നിമിത്തം ബഹുകൃത വേഷം. അന്ന്- മരം മുറിച്ച വീരപ്പന്മാര്‍. ഇന്ന്- മരം മുറിച്ചത് കാട്ടില്‍ നിന്നേയല്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തോടൊപ്പം ധാര്‍മികത എന്നൊന്നു കൂടിയുണ്ട് ഹേ- എന്നാണ് അരുണ്‍ കുമാറിനെ പരിഹസിച്ചു കൊണ്ട് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് ഫേസ് ബുക്കില്‍ കുറിച്ചത്.
വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു എന്നായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം.
പോസ്റ്റ് പൂർണ്ണ രൂപം
ചാനൽ മാറുന്നു
വേഷം മാറുന്നു
ന്യായം മാറുന്നു
വാദം മാറുന്നു
വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു
Post Your Comments