CricketLatest NewsNewsSports

ശ്രീലങ്കക്കെതിരായ ടി20 പരമ്പര: കോഹ്ലിക്ക് വിശ്രമം, ജഡേജയും ബുംറയും ടീമിൽ

മുംബൈ: ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോഹ്ലിയുടെ വര്‍ക്ക് ലോഡ് പരിഗണിച്ചാണ് വിശ്രമം നല്കാൻ തീരുമാനം. അതേസമയം, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ ജസ്പ്രീത് ബുംറയും ടീമിൽ തിരികെയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റീഹാബിലിറ്റേഷനിലായിരുന്ന ജഡേജ ലക്‌നൗവില്‍ എത്തിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ ടി20 ലക്‌നൗവിലാണ് നടക്കുക. നിലവില്‍ ജഡേജ ലക്‌നൗവിലെ ഹോട്ടലില്‍ ക്വാറന്റീനിലാണ്. ജഡേജയും ബുംറയും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും പങ്കാളികളാവും.

Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ..

അതേസമയം, രോഹിത്തിന്റെ കീഴിൽ വിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. കൊൽക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ സാധിച്ചൊള്ളു

shortlink

Related Articles

Post Your Comments

Related Articles


Back to top button