പുണെ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഒരു പന്തില്‍ 14 റണ്‍സെടുത്ത് വാര്‍ത്തകളിലിടം നേടി സൂപ്പര്‍ താരം വിരാട് കോലി. ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് കോഹ്ലി ചരിത്രനേട്ടം സ്വന്തമാക്കിയത്. ബൗളറുടെ അച്ചടക്കമില്ലായ്മ മുതലെടുത്ത കോഹ്‌ലി ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 13-ാം ഓവറിലാണ് ഹസൻ മഹമൂദിനെതിരെ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പുറത്താക്കിയതിന് ശേഷമാണ് കോഹ്ലി ബാറ്റിങിനിറങ്ങിയത്.
താൻ നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലി രണ്ട് റൺസ് നേടി. അമ്പയർ അത് നോ-ബോൾ എന്ന് വിധിച്ചു. ഇതോടെ അടുത്ത പന്ത് ഫ്രീഹിറ്റായി മാറി. ഈ ഫ്രീ-ഹിറ്റിനെ കോഹ്ലി മിഡ്-ഓണിലൂടെ ബൗണ്ടറിയിലേക്ക് പറത്തി. നിർഭാഗ്യവശാൽ, അത് വീണ്ടും ഒരു നോ-ബോൾ ആവുകയും കോഹ്‌ലിക്ക് മറ്റൊരു ഫ്രീ-ഹിറ്റ് ലഭിക്കുകയും ചെയ്തു. അത് ലോംഗ്-ഓൺ ഫീൽഡറുടെ മുകളിലൂടെ ഒരു കൂറ്റൻ സിക്സ് ആയി മാറി. ഇതോടെ ഒരു പന്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 14 റണ്‍സാണ്. ഇതില്‍ 12 റണ്‍സ് കോലി അടിച്ചെടുത്തപ്പോള്‍ രണ്ട് റണ്‍സ് നോബോളിലൂടെ വന്നു.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നേരത്തേ തന്നെ കോലി വാര്‍ത്തകളിലിടം നേടിയിരുന്നു. ബംഗ്ലാദേശ് ബാറ്റുചെയ്യുന്നതിനിടെ കോലി പന്തെറിഞ്ഞിരുന്നു. ആറുവര്‍ഷത്തിന് ശേഷമാണ് കോഹ്ലി ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞത്. വെള്ളിയാഴ്ച ചെന്നൈയിൽ ന്യൂസിലൻഡിനെതിരെ എട്ട് വിക്കറ്റിന് തോറ്റപ്പോൾ തുടയെല്ലിന് പരിക്കേറ്റ് പ്രധാന ഓൾറൗണ്ടർ ഷാക്കിബ് പുറത്തായത് കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ബംഗ്ലാദേശിന് തിരിച്ചടി നേരിട്ടിരുന്നു.
Post Your Comments