Latest NewsKeralaNewsIndia

ആർ.എസ്.എസിന്റെ അന്ത്യം കുറിക്കാതെ പോപ്പുലർ ഫ്രണ്ടിന് വിശ്രമമില്ല: കരമന അഷ്‌റഫ് മൗലവി

എടപ്പാള്‍: കർണാടകയിലെ ഹിജാബ് വിഷയത്തിൽ സംഘപരിവാര്‍ വര്‍ഗീയ കാര്‍ഡ് കളിക്കുകയാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ കരമന അഷ്‌റഫ് മൗലവി. എടപ്പാളില്‍ ‘റിപബ്ലിക്കിനെ രക്ഷിക്കുക’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദിനത്തില്‍ നടന്ന യൂനിറ്റി മീറ്റിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്സിന്റെ അന്ത്യം കുറിക്കാതെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിന്‍മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെ ഒറ്റക്കെട്ടായി നേരിടേണ്ടത് ഇന്ത്യക്കാരന്റെ ബാധ്യതയാണ്. അത് ഏറ്റെടുത്ത പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യുമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് വിളിക്കാന്‍ പറ്റുന്നവരെ വിളിക്കുക, ഭരണകൂട ഉപകരണങ്ങളെ ഉപയോഗപെടുത്തുക, നിങ്ങള്‍ ഓര്‍ക്കുക… നിങ്ങളുടെ അന്ത്യം കുറിക്കാതെ ഞങ്ങള്‍ക്ക് വിശ്രമമില്ല. അതിര്‍ത്തികളില്‍ ഞങ്ങളുടെ വരവിനെ തടഞ്ഞവര്‍ ഇന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവടുവയ്ക്കുന്നത് കണ്ട് അന്ധാളിക്കുകയാണ്. സംഘപരിവാറിനെ ചെറുക്കാന്‍ ഉടലെടുത്ത പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ദൈവത്തിനൊഴികെ ഇതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല’, അദ്ദേഹം പ്രസ്താവിച്ചു.

Also Read:നട്സുകളും പയര്‍ വര്‍​​ഗങ്ങളും കഴിക്കേണ്ടത് എങ്ങനെ ? ആരോ​ഗ്യവിദ​ഗ്ദർ പറയുന്നു

അതേസമയം, കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റു മതചിഹ്നങ്ങൾ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നൻ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച് അറിയിച്ചത്. കർണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങൾ സ്‌കൂളുകളിൽ നിരോധിച്ചതിനാൽ ന്യൂനപക്ഷ സ്‌കൂളുകളിലും നിയമം ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ, കോളേജുകൾ, മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, എന്നിവിടങ്ങളിലൊക്കെ നിരോധനം ബാധകമാക്കിയാണ് ഉത്തരവ്. സർക്കാർ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച തീരുമാനം പ്രശ്‌നകലുഷിത സാഹചര്യം സൃഷ്ടിച്ചിരിക്കേയാണ് ന്യൂനപക്ഷ സ്ഥാപനങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button