
തിരുവനന്തപുരം : തുഷാര്‍ ഗാന്ധിയെ തിരുവനന്തപുരത്ത് വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ആർഎസ്എസ്- ബിജെപി പ്രവർത്തകരായ അഞ്ച് പേർ പിടിയിൽ. മഹേഷ്, കൃഷ്ണ കുമാര്‍, ഹരികുമാര്‍,സൂരജ് അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ നെയ്യാറ്റിന്‍കര പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. വഴിതടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി- ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനത്തിനുമായാണ് തുഷാര്‍ ഗാന്ധി കേരളത്തില്‍ എത്തിയത്.
രാജ്യത്തിന്റെ ആത്മാവിന് വര്‍ഗീയതയുടെ അര്‍ബുദം ബാധിക്കുന്നതായി പ്രസംഗത്തില്‍ തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചതും തുഷാറിനെ വഴിയില്‍ തടഞ്ഞ് അതിക്രമം കാണിച്ചതും.
Post Your Comments