Latest NewsNewsLife StyleHealth & Fitness

നട്സുകളും പയര്‍ വര്‍​​ഗങ്ങളും കഴിക്കേണ്ടത് എങ്ങനെ ? ആരോ​ഗ്യവിദ​ഗ്ദർ പറയുന്നു

നട്സുകളും മറ്റ് പയര്‍ വര്‍​​ഗങ്ങളും കുതിര്‍ത്ത് കഴിച്ചാൽ ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദ​ഗ്ദർ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

നട്സുകള്‍ പ്രോട്ടീന്‍, നാരുകള്‍, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും സമ്പഷ്ടമാണ്. ഇവ കുതിര്‍ത്ത് കഴിക്കുന്നത് എളുപ്പം ദഹിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കുതിര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതല്‍ പോഷണം നല്‍കുന്നതിനും സഹായിക്കുന്നു. കുതിർത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാൻ സഹായിക്കുന്നു.

Read Also : ‘ചാനലിലെ സിംഹഗർജ്ജനം കൃഷ്ണദാസ് അവർകൾ സ്ത്രീത്വത്തെ അപമാനിക്കുകയോ?’ എന്ന് പണിക്കർ, അയ്യപ്പൻ വലിയവനെന്ന് അനിൽ നമ്പ്യാർ

പയറുവര്‍ഗ്ഗങ്ങള്‍ കുതിര്‍ത്ത് തൊലി കളഞ്ഞ ശേഷമോ, വറുത്തതിന് ശേഷമോ വേവിക്കുന്നതാണ് കൂടുതല്‍ നല്ലത്. കുതിര്‍ത്ത് കഴിക്കുന്നത് പോളിഫെനോളിന്റെ അളവ് കുറയ്ക്കുകയും ഇരുമ്പ്, സിങ്ക്, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നട്സുകളും പയര്‍ വര്‍​ഗങ്ങളും എട്ട് മണിക്കൂര്‍ വരെ കുതിര്‍ക്കാന്‍ വയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button