
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ ഇത് സ്വഭാവികമാണ്. കേരളത്തില്‍ നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല. കേരളം വെറുപ്പിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഇടമാണ്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
Read Also: രജനീകാന്തിന്റെ കൂലിയുടെ ആദ്യ പ്രധാന ഡീൽ : 120 കോടി രൂപയ്ക്ക് OTT അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ
ഈ രാജ്യത്തിന്റെ ആത്മാവ് നിലനിര്‍ത്താന്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും ശബ്ദം ഉയര്‍ത്തണം. സന്തോഷം ഉണ്ടാക്കേണ്ട ആഘോഷങ്ങള്‍ അക്രമങ്ങള്‍ക്ക് ആയുധമാക്കുന്നു. ഞാന്‍ ഹിന്ദു രാഷ്ട്രത്തിനു എതിരാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഹിന്ദുവിന് എതിരല്ല. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തിനെയും എതിര്‍ക്കും. കുടുംബങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പോലും ന്യൂനപക്ഷത്തിനെതിരായ വെറുപ്പിന്റെ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നു.
ഗാന്ധി ഉയര്‍ത്തിയ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് പോലെ പുതിയ മുന്നേറ്റം ഉയരണം. വിദ്വേഷത്തിന്റെ കാന്‍സറിന് എതിരായ കിമോ തെറാപ്പിയാണ് സ്‌നേഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിയെ പോലെ രാജ്യത്തെ മാറ്റി മറിക്കാന്‍ കഴിയുന്ന ആളാണ് താന്‍ എന്ന് വിശ്വസിക്കുന്നില്ല. എങ്കിലും ഭരണഘടനയും, മതേതരത്വവും സംരക്ഷിക്കാന്‍ ആവും പോലെ ശ്രമിക്കും. ആര്‍ എസ് എസ് രാജ്യത്തിനു അപകടം. RSS എന്നെ തടവിലാക്കാന്‍ ശ്രമിക്കുന്നു പക്ഷെ ഭയപ്പെടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
Post Your Comments