കൊച്ചി : കൊച്ചിയിലെ കടകളില്‍ ക്യുആര്‍കോഡ് മാറ്റിയൊട്ടിച്ച് തട്ടിപ്പ്. കടയില്‍ വെച്ചിട്ടുള്ള ക്യുആര്‍കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്റ് എടുത്ത വേറെ ഒരു കോഡ് ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കാക്കനാടുള്ള രണ്ട് കടകളില്‍ നിന്നും ഇത്തരത്തില്‍ അയ്യായിരം രൂപയോളം തട്ടിയെടുക്കപ്പട്ടു. പടമുകളില്‍ മത്സ്യക്കച്ചവടം നടത്തുന്ന ഉസ്മാനും, മാംസക്കച്ചവടം നടത്തുന്ന സാദിക്കുമാണ് തട്ടിപ്പിന് ഇരയായത്.
കടകളിൽ സാധനം വാങ്ങാൻ എത്തുന്നവർ ക്യൂആർ കോഡ് സ്കാൻ ചെയ്ത് അയയ്ക്കുന്ന പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കാണ് പോയിക്കൊണ്ടിരുന്നത്. ഇക്കാര്യം വ്യാപാരികൾ അറിഞ്ഞിരുന്നില്ല. തുടർന്ന് മത്സ്യം വാങ്ങാനെത്തിയവർ അയയ്ക്കുന്ന പണം അക്കൗണ്ടിൽ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
രണ്ട് കടകളിലും തട്ടിപ്പുകാരൻ മാറ്റിയൊട്ടിച്ചിരിക്കുന്നത് ഒരേ ക്യുആർ കോഡുകളാണ്. നിലവിൽ ഈ ക്യുആർ കോഡുകൾ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത് ആരാമെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വ്യാപാരികൾ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments