പത്തനംതിട്ട: പൂർണമായും മദ്യനിരോധിത മേഖലയായ ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്.
read also; സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം കവർന്നു
സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഭക്തരെ കർശന പരിശോധനകളോടെയാണ് സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.
Post Your Comments