കൊണ്ടോട്ടി: വിദ്യാർഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബർദ്ധമാൻ സ്വദേശി ബാപ്പൻ ഷേക്കിനെയാണ് (22) പൊലീസ് പിടികൂടിയത്. കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നാർകോട്ടിക് സ്ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.
50 ഓളം പാക്കറ്റ് കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ചായിരുന്നു വിൽപന. മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് അറസ്റ്റ്.
Read Also : കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതി: ട്വന്റി – ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു
ആൻറി നർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments