Latest NewsIndiaNews

ആർക്കാണ് ബിജെപിയെ തോൽപ്പിക്കാൻ ആർജ്ജവമുള്ളത് അവർക്കാണ് എന്റെയും പാർട്ടിയുടെയും വോട്ട്: സീതാറാം യെച്ചൂരി

ന്യൂഡൽഹി: പഞ്ചാബിൽ ബിജെപിയെ തോൽപ്പിക്കാൻ ആർജ്ജവമുള്ളവർക്കാണ്എന്റെയും പാർട്ടിയുടെയും വോട്ടെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം എസ് പിയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read:നാറ്റോ സൈനികവിന്യാസം നടത്തരുതെന്ന് ചൈനയും റഷ്യയും : ശീതയുദ്ധ സമീപനത്തെ എതിർക്കുമെന്ന് സംയുക്ത പ്രഖ്യാപനം

‘ഹിന്ദുത്വ അജന്‍ഡക്കെതിരെ മതേതര ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് പാര്‍ട്ടി നയം. പഞ്ചാബില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ളവര്‍ക്കായിരിക്കും വോട്ട് ചെയ്യുക’, യെച്ചൂരി പറഞ്ഞു.

അതേസമയം, യു പിയില്‍ ആറ് സീറ്റുകളില്‍ സി പി ഐ എം മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ യെച്ചൂരി തള്ളി. നാലിടത്താണ് പാർട്ടി മത്സരിക്കുന്നതെന്ന് യെച്ചൂരി അറിയിച്ചു. സി പി എമ്മിന്റെ പ്രധാന ലക്ഷ്യം ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതാണെന്നും വര്‍ഗ ബഹുജന മുന്നേറ്റങ്ങള്‍ക്ക് പാര്‍ട്ടി ഇനിയും പിന്തുണ പ്രഖ്യാപിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button