KeralaLatest NewsNews

വീട് അടിച്ച് തകർത്ത് വീട്ടുകാരെ പുറത്താക്കി അയൽവാസിയുടെ ആക്രമം: രോഗിയായ മാതാവുമായി കുടുംബം തെരുവിൽ

പഴയന്നൂർ :വീട് അടിച്ച് തകർത്ത് വീട്ടുകാരെ പുറത്താക്കി അയൽവാസിയുടെ ആക്രമം. തൃശ്ശൂര്‍ പഴയന്നൂർ കുമ്പളക്കോടാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തിരിച്ചുവന്നാൽ തീർക്കുമെന്ന അയൽവാസി മണികണ്ഠന്റെ കൊലവിളിയിൽ ഭയന്ന് കുമ്പളക്കോട് തലാടിക്കുന്ന് നാരായണൻകുട്ടി(36)യും അമ്മ വിശാലുവും ഭാര്യ സജിതയും ഇവരുടെ പന്ത്രണ്ട് വയസ്സുകാരിയായ മകൾ ലക്ഷ്മീദേവിയും
തെരുവിൽ കഴിയുകയാണ്.

മണികണ്ഠന്റെ ബന്ധു നാരായണൻകുട്ടിയുടെ സ്ഥലം കൈയേറിയിരുന്നു. ഇത് സംബന്ധിച്ച് നാരായണൻകുട്ടിയുടെ അമ്മ വിശാലു പോലീസിൽ കേസ് കൊടുത്തിരുന്നു. തുടർന്ന് ഇയാളെ പോലീസ് വിളിച്ച് വരുത്തി താക്കീത് ചെയ്ത വിട്ടയച്ചു. ഇതോടെ കൂടുതൽ കുപിതനായെത്തിയ ഇയാൾ ഇവരെ അക്രമിക്കുകയായിരുന്നു.

Read Also  :  മോഡലാക്കാമെന്ന് പറഞ്ഞ് കൊച്ചിയിലെത്തിച്ചത് അഞ്ജലി: മകളുമായെത്തി നമ്പർ 18 ഹോട്ടലിലെത്തിയപ്പോൾ നടന്നത് ക്രൂര പീഡനം

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. നാരായണൻകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ കുട്ടിയുടെ പഠനത്തിനായി കിട്ടിയ ടി.വി., പാഠപുസ്തകങ്ങൾ, സജിതയുടെ തയ്യൽ മെഷീൻ, വീട്ടിലെ പാത്രങ്ങൾ തുടങ്ങി സർവതും അടിച്ച് തകർത്തു. ഇതോടെയാണ് കുടുംബം വീടുവിട്ടിറങ്ങിയത്. ഒരു ദിവസം വടക്കേത്തറയിലെ ആശുപത്രി വരാന്തയിൽ കുടുംബം കഴിഞ്ഞു. പിന്നീട് തെക്കേത്തറ വേട്ടയ്ക്കൊരുമകൻകാവ് ക്ഷേത്രത്തിന്റെ മുന്നിലെ ആൽമരച്ചുവട്ടിലാണ് ഇവർ അന്തിയുറങ്ങുന്നത്. അടുത്തുള്ള വീട്ടുകാർ ഭക്ഷണം നൽകുന്നുണ്ട്. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പഴയന്നൂർ സി.ഐ. നിസാമുദ്ദീൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button