Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNews

സ്വീകരണമുറിയിൽ കസേരയിലിരിക്കുന്ന നിലയിൽ വൃദ്ധയുടെ മൃതദേഹം : മരിച്ചത് രണ്ടു വർഷം മുൻപ്, ഞെട്ടൽ മാറാതെ അയൽവാസികൾ

രണ്ട് വർഷത്തിന് മുൻപ് മരിച്ചതായി കരുതപ്പെടുന്ന 70 വയസ്സുള്ള ഒരു വൃദ്ധയുടെ മൃതദേഹം ഇറ്റലി പൊലീസ് കണ്ടെത്തി. സ്വീകരണമുറിയിലെ ഒരു കസേരയിൽ ഇരിക്കുന്ന നിലയിലാണ് ബെറെറ്റയുടെ മൃതദേഹം കണ്ടെത്തിയത്. ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവർ മരിച്ചത് അയൽക്കാർ അടക്കം ആരും അറിഞ്ഞില്ല.

Also Read : കോവിഡ് മുന്നണി പോരാളികൾക്ക് സമ്മാനവുമായി കുവൈത്ത്: പ്രത്യേക ആനുകൂല്യം നൽകി തുടങ്ങി

മരിനെല്ല ബെറെറ്റയെന്ന വൃദ്ധയാണ് മരിച്ചത്. വടക്കൻ ഇറ്റലിയിലെ കോമോ തടാകത്തിന് സമീപമുള്ള പ്രെസ്റ്റിനോയിലെ വീട്ടിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ ആരും തന്നെ ഇല്ലാത്തതിനാൽ കാട് പിടിച്ച് കിടക്കുകയായിരുന്നു വീട്. വീട്ടുവളപ്പിലെ പടർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങൾ ശക്തമായ കാറ്റത്ത് അപകടം ഉണ്ടാക്കുമെന്ന ഭീതിയിൽ അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വീട്ടിലെത്തിയപ്പോഴാണ് ഈ ഭയാനകമായ കാഴ്ച കണ്ടത്. ബെറെറ്റയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടതാണെന്ന് പോലീസ് പറഞ്ഞു
. 2019 അവസാനത്തോടെ അവർ മരിച്ചിരിക്കാമെന്നാണ് പൊലീസ് ഭാഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button