തിരൂർ: പെട്രോൾ പമ്പിൽ ആക്രമണം നടത്തുകയും യുവാവിനെ മർദ്ദിക്കുകയും ചെയ്ത നാലംഗ സംഘം അറസ്റ്റിൽ. നിറമരുതൂർ സ്വദേശികളായ അലാട്ടിൽ പ്രജിത്ത് (24), കമ്പിളിപറമ്പിൽ അനസ് (25), കണ്ണൻ വളപ്പിൽ സുഹൈദ് (21), കിഴക്കെ താമരപുള്ളി ശശി (28) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച പൂക്കയിലെ സ്വകാര്യ പെട്രോൾ പമ്പിൽ ആക്രമണം നടത്തുകയും യുവാവിനെ മർദിച്ച് ഗുരുതര പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളാണ് പിടിയിലായത്.
Read Also : കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്
കഴിഞ്ഞ ബുധനാഴ്ച രാത്രി നിറമരുതൂർ സ്വദേശിയായ യുവാവിനെ മുൻവിരോധത്താൽ പമ്പിൽവെച്ച് ഇരുമ്പുവടി കൊണ്ട് മർദിച്ച് പരിക്കേൽപിച്ച് കടന്നു കളഞ്ഞ പ്രതികളെ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ താടിയെല്ലിനും പല്ലുകൾക്കും ഗുരുതര പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിത്ത്, ഷെറിൻ ജോൺ, ശ്രീജിത്ത് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments