ദുബായ്: കേരളത്തിന്റെ ടൂറിസം അംബാസിഡർമാരായി പ്രവാസികൾ മാറണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം ഗ്രാമത്തിന്റെയും പ്രദേശത്തിന്റെയുമെല്ലാം ഭംഗി മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരള ടൂറിസം ആകർഷകമായ വിനോദസഞ്ചാര പദ്ധതികളും നിരവധി നിക്ഷേപ സാധ്യതകളുമായി സജ്ജമാണ്. കേരളത്തിലെ ആയുർവേദ ടൂറിസത്തിലേക്ക് പ്രവാസ ലോകത്ത് നിന്ന് ആളുകളെ എത്തിക്കുന്നതിന് ഫലപ്രദമായ സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി മാതൃകയിൽ പദ്ധതികൾ ആരംഭിക്കാൻ താൽപര്യമുണ്ട്. ടൂറിസം അതിവേഗം പ്രചാരം നേടുകയാണ്. 292 കാരവനുകൾ ഇതിനകം റജിസ്റ്റർ ചെയ്തു. 78 കാരവൻ പാർക്കിങ് കേന്ദ്രങ്ങളും സജ്ജമാകും. ടൂറിസം പദ്ധതികളിൽ പ്രദേശവാസികളെക്കൂടി പങ്കെടുപ്പിക്കും. ഹോം സ്റ്റേ ടൂറിസത്തിന്റെ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തും. മലബാർ പ്രദേശത്തെ ടൂറിസം സാധ്യതകളുടെ പര്യവേഷണം, സുരക്ഷിതമായ സാഹസിക ടൂറിസം, തുടങ്ങിയവ ആകർഷകമായ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രധാന മേഖലകളാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മദ്യലഹരിയിൽ പെരുമ്പാമ്പിനെ പുറകിലിരുത്തി ബൈക്കിൽ യാത്ര ചെയ്ത് യുവാവ്
Post Your Comments