ചിങ്ങവനം: കഞ്ചാവ് വിൽപന നടത്താനുള്ള ശ്രമത്തിനിടെ അസം സ്വദേശി യുവാവ് പിടിയിൽ. അസം സോനിപൂർ ലഖോപാറ ദേഖിയാൻജുലി ആനന്ദദാസിനെയാണ് (28) മാവിളങ്ങിൽ നിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
ചൊവ്വാഴ്ച അർധരാത്രി ഒന്നോടെ എക്സൈസ് സംഘം ആനന്ദ ദാസിന്റെ വീട് വളഞ്ഞാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് എട്ടുകിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
Read Also : അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരെ വെടിവയ്പ്പ് : തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് ഒവൈസിയുടെ ട്വീറ്റ്
എക്സൈസ് കമീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാജേഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി.നായർ, കമീഷണർ സ്ക്വാഡ് ഇൻസ്പെക്ടർമാരായ ബി. ആദർശ്, വൈശാഖ് വി.പിള്ള, കമീഷണർ സ്ക്വാഡ് അസി. ഇൻസ്പെക്ടർ ഫിലിപ് തോമസ്, സ്ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ്, എം. അസീസ്, നജുമുദ്ദീൻ, എസ്. ഷിജു, അനിലാൽ, വിമൽ, കൃഷ്ണകുമാർ, മണിക്കുട്ടൻ, അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments