ലക്നൗ : എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരെ വെടിവയ്പ്പ് നടന്നതായി ആരോപണം. നോയിഡയിലെ ഛജാര്‍സി ടോള്‍ പ്ലാസയിലാണ് സംഭവം നടന്നത്. ട്വിറ്ററിലൂടെ ഒവൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. മീററ്റിലെ കിത്തോറില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പരിപാടിയില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് തനിക്ക് നേരെ ആക്രമണം നടന്നത് എന്ന് ഒവൈസിയുടെ ട്വീറ്റില്‍ പറയുന്നു. മൂന്ന് പേരടങ്ങുന്ന സംഘമാണ് എത്തിയത് എന്നും ഇതില്‍ രണ്ട് പേര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ത്തെന്നും അസദുദ്ദീന്‍ ആരോപിച്ചു.
Read Also : ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് ദേശാഭിമാനി: ട്രോളുമായി സോഷ്യൽ മീഡിയ
മൂന്ന് നാല് പ്രാവശ്യമാണ് അക്രമികള്‍ വെടിവെച്ചത്. അതിന് ശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ച് അവര്‍ കടന്നുകളഞ്ഞു. ഒവൈസിയുടെ കാറിന്റെ ടയര്‍ പഞ്ചറായി. ആക്രമണത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ കയറി ഒവൈസി ഡല്‍ഹിയിലേക്ക് പോയി.
അതേസമയം ആക്രമണകാരികളില്‍ ഒരാള്‍ പോലീസ് പിടിയിലായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.
Post Your Comments