വയനാട്: മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ വൻ ട്വിസ്റ്റ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്.
ഇവരുടെ അയല്ൽക്കാരനായ റഹീം എന്നയാൾ വിഷം കലര്‍ത്തി നല്കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Read Also : കാവിക്കൊടി പാറിച്ച് എബിവിപി: കണ്ണൂര്‍ സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വമ്പൻ വിജയം
മാനസിക വൈകല്യമുള്ളവരായിരുന്നു റിനിയും സഹോദരിയും പിതാവും. ഇവരുടെ അയല്‍ക്കാരനായ റഹീം വിവാഹമോചിതയായ റിനിയുടെ കേസിന്റെയും മറ്റ് കാര്യങ്ങളും പറഞ്ഞ് അടുത്തുകൂടി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് റിനി ഗര്‍ഭിണിയായതോടെയാണ് റഹീം ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
Post Your Comments