
ഒരു കാരണവുമില്ലാതെയാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതെന്ന് ജോസ് കെ മാണി എംപി. ഭരണഘടനയെ ചിലര്‍ തകര്‍ക്കുന്നു. പല സംസ്ഥാനങ്ങട്ടിലും നടക്കുന്ന സംഭവങ്ങള്‍ ആസൂത്രിതമാണ്. സംസ്ഥാനങ്ങള്‍ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ജോസ് കെ മാണി എംപി പറഞ്ഞു
‘ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല’ ;കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി
ഭരണഘടനയെ സംരക്ഷിക്കേണ്ടവര്‍ തന്നെ മര്‍ദനത്തിന് മുന്നില്‍ നില്‍ക്കുന്നുവെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. മതേതരത്വം ഒരു അത്ഭുതമാണ് ഇന്ത്യയില്‍. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നു. ആക്രമണങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ജബല്‍പൂരില്‍ അതിക്രമത്തിന് ഇരയായ വൈദികന്റെ വീട്ടില്‍ എത്തിയ ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
Post Your Comments