കൊല്ലം: കായംകുളം എംഎസ്‌എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനെയും മാതാവിനെയും വസ്ത്രത്തിന്റെ പേരിൽ പോലീസ് തടഞ്ഞെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് സിഐ പോകാന്‍ സമ്മതിക്കാതിരുന്നതെന്നും ചോദിച്ചപ്പോള്‍ വസ്ത്രം പ്രശ്‌നമാണെന്ന് സിഐ പറഞ്ഞെന്നും’ ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ ഫേസ്ബുക്കിൽ ബുക്കില്‍ കുറിച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരിച്ച് സുറുമി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്.
എണ്ണിയാലൊടുങ്ങാത്ത ഇന്‍സെക്യൂരിറ്റീസും സംശയവും അപകര്‍ഷതാബോധവും പേറിയാണ് ഒരു ശരാശരി മുസ്ലീം ജീവിക്കുന്നതെന്നും മതവര്‍ഗ്ഗീയവാദികളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ നമുക്ക് സ്വൈര്യജീവിതം സാധ്യമാകില്ല എന്ന് തിരിച്ചറിയാത്തിടത്തോളം ഇത്തരം ചോദ്യങ്ങളിനിയും കേള്‍ക്കേണ്ടിവരുമെന്നും സുറുമി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സുറുമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
വാക്സിന്‍ എടുക്കാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിക്കുന്നത് എന്തിനാണെന്ന് അറിയോ ??
നമ്മള്‍ മുസ്ലീങ്ങളുടെ പ്രത്യുല്‍പ്പാദന ശേഷി കുറയ്ക്കാന്‍ വേണ്ടിയാണത്രേ !!
ജൂതന്‍മാരും അമേരിക്കയും കൂടി എല്ലാ രാജ്യങ്ങളിലും സമ്മര്‍ദ്ദം ചെലുത്തി ചെയ്യിപ്പിക്കുന്നതാണിതൊക്കെ. വിദേശത്ത് നിന്നും വരുന്ന ഫുഡ് പ്രൊഡക്റ്റ്സിലും ടൂത്ത് പേസ്റ്റിലുമൊക്കെ അവര്‍ പന്നിയുടെ നെയ്യ് ചേര്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്കറിയോ ???
നമുക്ക് പന്നിയിറച്ചി ഹറാമാണല്ലോ. അത്കൊണ്ട് അവര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണിതൊക്കെ..!!
അത് കൊണ്ട് മെയ്ഡ് ഇന്‍ ഏത് രാജ്യമാണെന്ന് നോക്കീട്ട് സാധനങ്ങള്‍ വാങ്ങിയാല്‍ മതീട്ടോ . അറിയാതെ കഴിച്ചാല്‍ പടച്ചോന്‍ പൊറുത്തോളും..പക്ഷേങ്കില് അറിഞ്ഞോണ്ട് നമ്മളവരുടെ കെണിയില്‍ വീഴരുതല്ലോ.. ഈ ലോകത്തുള്ള എല്ലാ ബാങ്കുകളും ഇത്രയധികം ലോണുകള്‍ പാസ്സാക്കുന്നത് എന്തിനാണെന്നാ നിന്‍റെ വിചാരം ???
മുസ്ലീങ്ങളെ കൊണ്ട് അള്ളാഹു വിലക്കിയ പലിശയുടെ ഇടപാട് ചെയ്യിപ്പിക്കാന്‍. അല്ലാതെന്തിനാ ..!!?? ഇന്നിപ്പൊ ലോണെടുക്കാത്ത മുസ്ലീങ്ങളുണ്ടോ ?
എല്ലാം ജൂതന്‍മാരുടെയും അമേരിക്കയുടെയും തന്ത്രങ്ങളാണ്..!!
ബുര്‍ജുല്‍ അറബിന്‍റെ മുകളില്‍ ഹെലിപാഡിന്‍റെ അടുത്തുള്ള ആ സാധനം കണ്ടോ ?? കുരിശ് പോലെയില്ലേ ??
ഒരു മുസ്ലീം രാജ്യത്ത് ഞങ്ങളുടെ കുരിശ് തലയുയര്‍ത്തി നില്‍ക്കട്ടെ എന്ന് കരുതി അമേരിക്ക ചെയ്ത പണിയായിരിക്കും അത്. അതിന്‍റെ എഞ്ചിനീയര്‍ അമേരിക്കക്കാരനോ മറ്റോ ആയിരിക്കും . അറബികള്‍ പൊട്ടന്‍മാരായത് കൊണ്ട് അതൊന്നും ശ്രദ്ധിച്ച് കാണില്ല.!!
ദോഹയിലെ റമദ ഹോട്ടലിന്‍റെ മുകള്‍ ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ നീ ???
ജൂതന്‍മാരുടെ തൊപ്പിയുടെ ഷെയ്പ്പാണത്. അറബികള്‍ അതൊന്നും ശ്രദ്ധിച്ച് കാണില്ല. പക്ഷെ ജൂതന്‍മാര്‍ എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും നുഴഞ്ഞ് കയറി അവരുടെ അജണ്ടകള്‍ സ്ഥാപിച്ചെടുക്കാന്‍ തുടങ്ങി !!! വേള്‍ഡ് ട്രെയ്ഡ് സെന്‍റര്‍ പൊളിച്ചത് ആരാന്നറിയോ ??
അമേരിക്ക തന്നെ !! പഴയ ബില്‍ഡിങുകളൊക്കെ പൊളിച്ച് കളയുന്നത് അവരുടെ ഒരു രീതിയാണ്. അങ്ങനെ ചെയ്തതാണ്. എന്നിട്ടത് മുസ്ലീങ്ങളുടെ തലയിട്ടു. അവര്‍ക്കാണെങ്കില്‍ ഒരു വെടിക്ക് രണ്ട് പക്ഷി .
പഴയ ബില്‍ഡിങ് പൊളിക്കാനും പറ്റി ചെയ്തു മുസ്ലീങ്ങളെ തീവ്രവാദികളാക്കാനും പറ്റി !!
നീയാ കടയിലെ ചവിട്ടി (ഡോര്‍ മാറ്റ് ) കണ്ടോ ???!!
അതൊന്ന് തലതിരിച്ച് വെച്ച് വായിച്ച് നോക്ക്യേ…ദേ..ആ മൂന്ന് വര കണ്ടില്ലേ… കണ്ടോ..അത് അള്ളാഹു എന്ന് വായിക്കില്ലേ ?? സംശയിക്കണ്ട..അത് അള്ളാഹു എന്ന് തന്നെയാണ്. നമ്മളിത് വാങ്ങി വീട്ടില്‍ കൊണ്ടു പോയി ചവിട്ടാന്‍ വേണ്ടി ജൂതന്‍മാരുടെ കളിയാണ് മോനേ..
കണ്ടോ… കറക്റ്റ് ആറ് മണിക്ക് കറണ്ട് പോയത് കണ്ടോ ??
ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങി മൈക്രോമാക്സ് ഇന്‍ നോട്ട് 2
നമ്മള്‍ നോമ്പ് തുറക്കുന്ന സമയമാകാറായി എന്നറിഞ്ഞ് ഇലക്ട്രിസിറ്റിക്കാര് മനപ്പൂര്‍വ്വം ചെയ്യുന്നതാണ്..!!! ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ഇന്‍സെക്യൂരിറ്റീസും സംശയവും അപകര്‍ഷതാബോധവും പേറിയാണ് ഒരു ശരാശരി മുസ്ലീം ജീവിക്കുന്നത്.
ജൂതന്‍ , അമേരിക്ക മുതല്‍ സംഘി കമ്മ്യൂണിസ്റ്റ്കാര്‍ വരെ ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാണ് എന്ന ഭയം അവരിലുണ്ട്. മുസ്ലീങ്ങളില്‍ ഇത്തരം ഇന്‍സെക്യൂരിറ്റീസ് ഇല്ലെങ്കില്‍ ഈ മതവും ഇസ്ലാമിസ്റ്റുകളും അവരുടെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും നിലനില്‍പ്പില്ല എന്നത് കൊണ്ട് തന്നെ ഇരവാദവ ഫാക്ടറികള്‍ അതുല്‍പ്പാദിപ്പിച്ച് കൊണ്ടിരിക്കും.
‘ഈ പര്‍ദ്ദയാണോ നിങ്ങളുടെ പ്രശ്നം ‘എന്ന് ചോദിപ്പിച്ചതും ഇതേ ഭയമുല്‍പ്പാദന ഫാക്ടറികളുടെ സ്വാധീനം കൊണ്ടാണ് !! മതവര്‍ഗ്ഗീയവാദികളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ നമുക്ക് സ്വൈര്യജീവിതം സാധ്യമാകില്ല എന്ന് തിരിച്ചറിയാത്തിടത്തോളം ഇത്തരം ചോദ്യങ്ങളിനിയും കേള്‍ക്കേണ്ടിവരും.
Post Your Comments