ഒരുകാലത്ത് ഇന്ത്യൻ ടീമിന്റെ സൂപ്പർ താരങ്ങളായിരുന്നു കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും. നിലവില്‍ കരിയറിലെ മോശം സമയത്തിലൂടെയാണ് ഇരുവരും കടന്നു പോകുന്നത്. കുല്‍ദീപില്‍ ടീമിലില്ല, ടീമിലിടമുള്ള ചഹലാകട്ടെ മോശം പ്രകടനം തുടരുന്നു. ഇവരുടെ കരിയറിലെ ഈ തകര്‍ച്ചയ്ക്കു കാരണം മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അഭാവമാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്.
‘എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ യുസ്വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും വളരെയേറെ സഹായിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. നന്നായി ബോള്‍ ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സഹായം ആവശ്യമില്ല. പക്ഷെ എതിര്‍ ബാറ്റര്‍മാരില്‍ നിന്നും നിരന്തരം പ്രഹരമേല്‍ക്കുമ്പോള്‍ എങ്ങനെ ബോള്‍ ചെയ്യണമെന്നോ, ബോള്‍ ഏതു വശത്തേക്കു ടേണ്‍ ചെയ്യുമെന്നോ ഇരുവര്‍ക്കും അറിയില്ല.’
‘എതിര്‍ ബാറ്റര്‍ സ്ലോഗ് സ്വീപ്പോ, റിവേഴ്സ് സ്വീപ്പോ കളിക്കുകയാണെങ്കില്‍ അടുത്ത ബോള്‍ എങ്ങനെ എറിയണമെന്നു യുസ്വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും വലിയ ധാരണയുണ്ടാവാറില്ല. ഈ ഘട്ടത്തിലാണ് ഏറെ അനുഭവസമ്പത്തുള്ള, തന്ത്രശാലിയായ ധോണിയുടെ സഹായം ഇവര്‍ക്കു വേണ്ടിവന്നത്.’
Read Also:- ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!
‘ധോണിയെ രണ്ടു പേരും വളരെയധികം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നു. ധോണിയുടെ വാക്കുകള്‍ക്കു വലിയ വിലയാണ് ഇരുവരും കല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്തു വിരാട് ആയിരിക്കാം, പക്ഷെ ചഹലും കുല്‍ദീപും ഉപദേശത്തിനു വേണ്ടി സമീപിച്ചിരുന്നത് ധോണിയെയായിരുന്നു. അവര്‍ക്ക് അയാളെ അത്രയ്ക്ക് വിശ്വാസമായിരുന്നു’ കാര്‍ത്തിക് പറഞ്ഞു.
Post Your Comments