ഗുവാഹത്തി: ഇന്ത്യൻ ബാറ്റ്സ്മാൻമാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യിലും വിജയം സ്വന്താക്കി. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റില്‍ 221 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (37 പന്തില്‍ 43), കെ എല്‍ രാഹുല്‍ (28 പന്തില്‍ 57), വിരാട് കോഹ്ലി (28 പന്തില്‍ പുറത്താവാതെ 49), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61) എന്നിവരെല്ലാം തിളങ്ങി. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് (ഏഴ് പന്തില്‍ പുറത്താവാതെ 17) കത്തികയറിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് 20 ഓവറിൽ 237 റൺസ് നേടി.
എന്നാൽ, അവസാന ഓവറുകളിലെ കാര്‍ത്തിക്-കോഹ്ലി വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഗിസോ റബാദയെറിഞ്ഞ അവസാന ഓവര്‍ മുഴുവന്‍ നേരിട്ടതും കാര്‍ത്തികായിരുന്നു. കോഹ്ലി 49 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ നാല് പന്തുകള്‍ നേരിട്ട കാര്‍ത്തിക് ഒരു ഫോറും ഒരു സിക്‌സും നേടിയിരുന്നു.
Read Also:- വ്യായാമം ശീലമാക്കൂ: പ്രമേഹത്തെ അകറ്റാം!
പിന്നാലെ നോണ്‍സ്‌ട്രൈക്കിലുള്ള കോഹ്ലിക്ക് അടുത്തേക്ക് കാര്‍ത്തിക് നടന്നടുക്കുന്നുണ്ടായിരുന്നു. 49ല്‍ നില്‍ക്കുന്ന കോഹ്ലിയോട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സിംഗിള്‍ വേണമോ എന്നായിരുന്നു കാര്‍ത്തിക്കിന്റെ ചോദ്യം. എന്നാല്‍, കോഹ്ലി വേണ്ടെന്ന് പറയുകയും, സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അടുത്ത പന്തും സിക്‌സിലേക്ക് പായിച്ച കാര്‍ത്തിക് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.
Post Your Comments