Latest NewsCricketNewsSports

ഏഴോ എട്ടോ ഓവർ ബാക്കിയുള്ളപ്പോഴാണ് എന്ത് ചെയ്യണം എന്ന ബോധം അവനില്ലാതായത്: കാർത്തിക്കിനെ വിമർശിച്ച് ഗംഭീർ

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12ൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിലെ തോൽവിക്ക് പിന്നാലെ വെറ്ററൻ താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ദിനേശ് കാർത്തിക്കിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിലെ രണ്ടാം മത്സരത്തിലും പരാജയമായതിന് പിന്നാലെയാണ് ഗംഭീർ കാർത്തിക്കിനെതിരെ രംഗത്തുവന്നത്.

കാർത്തിക്കിന് തന്റെ റോളിനെ കുറിച്ച് ഒരു ധാരണയുമില്ലെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ വമ്പൻ ഷോട്ടുകൾക്ക് താരം മുതിർന്നില്ലെന്നും ഗംഭീർ പറയുന്നു. സ്റ്റാർ സ്പോർട്സിലെ ഒരു പരിപാടിക്കിടെയായിരുന്നു ഗംഭീറിന്റെ വിമർശനം.

‘ദിനേശ് കാർത്തിക്കിന് വലിയൊരു പ്രശ്നമുണ്ട്. മിഡിൽ ഓവറുകളിൽ എന്താണ് ചെയ്യേണ്ടത് എന്നതിന് കുറിച്ച് ഒരു ധാരണയും ഇല്ല. കേവലം പത്തോ പന്ത്രണ്ടോ പന്ത് മാത്രം ബാക്കിയുള്ളപ്പോൾ അവൻ ബൗളർമാരെ പഞ്ഞിക്കിടും’.

‘എന്നാൽ, ഈ മത്സരത്തിൽ ഏഴോ എട്ടോ ഓവർ തന്നെ ബാക്കിയുള്ളപ്പോഴാണ് എന്ത് ചെയ്യണം എന്ന ബോധം അവനില്ലാതായത്. അവന്റെ എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിൽ എപ്പോൾ അറ്റാക് ചെയ്യണം, എപ്പോൾ ഡിഫൻഡ് ചെയ്ത് കളിക്കണം എന്നെല്ലാം തന്നെ അവൻ കണ്ടെത്തണമായിരുന്നു’ ഗംഭീർ പറയുന്നു.

Read Also:- മലപ്പുറത്ത് ലഹരിക്കെതിരെ മെഗാ തിരുവാതിരയും ഒപ്പനയും

തന്റെ കരിയറിലെ തന്നെ മോശം ഇന്നിങ്സായിരുന്നു ദിനേഷ് കാർത്തിക് പെർത്തിൽ പുറത്തെടുത്തത്. ഇന്ത്യ 49ന് അഞ്ച് എന്ന നിലയിൽ തകർന്ന് നിൽക്കുമ്പോഴായിരുന്നു ഡികെ ക്രീസിലെത്തുന്നത്. ടി20യിൽ കളിക്കേണ്ട തരത്തിലുള്ള ഇന്നിങ്സായിരുന്നില്ല കാർത്തിക് പുറത്തെടുത്തത്. 15 പന്തിൽ നിന്നും ആറ് റൺസെടുത്ത് താരം പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button