KottayamLatest NewsKeralaNattuvarthaNews

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി: നന്ദി പറഞ്ഞ് കുടുംബം

കോട്ടയം: ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശക്തമായ ഇടപെടൽ നടത്തിയ സുരേഷ് ഗോപിയ്ക്ക് ബന്ധുക്കൾ നന്ദി അറിയിച്ചു. എന്നാൽ പാർലമെന്റ് അംഗം എന്ന നിലയിലുള്ള കർത്തവ്യം മാത്രമാണ് താൻ നിർവ്വഹിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

കോവിഡ് മൂലം മരണപ്പെട്ടതിനാൽ എംബാം ചെയ്യുന്നതിന് തടസ്സം ഉണ്ടായപ്പോൾ എലിസബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതത്വത്തിലാകുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സുരേഷ് ഗോപി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ആരോഗ്യമന്ത്രാലയത്തെയും ബന്ധപ്പെട്ട് നടത്തിയ നീക്കത്തെ തുടർന്നാണ് എലിസബത്തിന്റെ മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാനായത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പാലാ കത്ത്രീഡലിലെ കുടുംബ സെമിത്തേരിയിൽ സംസ്‌കരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button