ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ കൗൺസിലിന്റെ മിനിട്ട്‌സ് വ്യാജമായി നിർമിച്ചെന്ന പരാതിയിൽ നഗരസഭാദ്ധ്യക്ഷയ്ക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ്. നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പിന് ആണ് ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നോട്ടീസ് അയച്ചത്. ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചെന്നു കാട്ടി നഗരസഭ സെക്രട്ടറി എസ്.നാരായണൻ നൽകിയിരിക്കുന്ന സ്വകാര്യ അന്യായത്തിന്മേലാണ് നടപടി.
ഫബ്രുവരി 21-ന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. കൗൺസിലറായ യു.ഡി.എഫ്. അംഗം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താംപുറം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിൽ തന്റെ ലൈസൻസിലുള്ള കടമുറികളിൽ നടത്തിയ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ടയിന്മേലുള്ള മിനിട്ട്‌സ് തിരുത്തിയെന്നാണ് സ്വകാര്യ അന്യായത്തിൽ ആരോപിച്ചിരിക്കുന്നത്. കടമുറികൾ മോടിപിടിപ്പിക്കുന്ന ജോലികൾ ചെയ്യുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയ ശേഷം കടമുറികളുടെ സ്വാഭാവിക ഘടന തന്നെ മാറ്റുന്നുവെന്ന പരാതി ലഭിച്ചിരുന്നു.
Read Also : ഒപ്പം നിന്ന് സെൽഫിയെടുക്കാനെത്തിയ പാർട്ടി പ്രവർത്തകന്റെ ഫോൺ തട്ടിപ്പറിച്ച് ശിവകുമാർ
കൗൺസിൽ നടപടികൾക്കുള്ള മിനിട്ട്‌സ് തിരുത്തുകയും, മിനിട്ട്‌സ് തയാക്കുന്ന ഔദ്യോഗിക സോഫ്റ്റ്‌വെയർ ഉപയോഗിക്കാതെ നിയമവിധേയമല്ലാത്ത മിനിട്ട്‌സ് നൽകാൻ ഉത്തരവിട്ടെന്ന പരാതിയിൽ സെക്രട്ടറി കേസ് ഫയൽ ചെയ്തത്.
Post Your Comments