Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

എസി റിപ്പയർ ചെയ്ത് നൽകിയില്ല : മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

പലതവണ ആവശ്യപ്പെട്ടിട്ടും എസി യൂണിറ്റ് റിപ്പയർ ചെയ്തു നൽകാൻ എതിർ കക്ഷി കൂട്ടാക്കിയില്ല

കൊച്ചി : എസി ഒന്നര മാസം കഴിഞ്ഞിട്ടും റിപ്പയർ ചെയ്ത് നൽകാത്ത സർവീസ് സെൻറർ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ന്യായമായ സമയത്തിനുള്ളിൽ റിപ്പയർ ചെയ്ത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് കമ്മീഷൻ വിലയിരുത്തി.

എറണാകുളം, തിരുവാങ്കുളം സ്വദേശി കെ.ഇന്ദുചൂഡൻ, ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്. വോൾടാസ് സ്പ്ലിറ്റ് എസി റിപ്പയർ ചെയ്യുന്നതിനാണ് പരാതിക്കാരൻ എതിർകക്ഷിയെ സമീപിച്ചത്. എതിർകക്ഷി 10,000/- രൂപ എസ്റ്റിമേറ്റ് തുക നിശ്ചയിക്കുകയും അതിൽ അയ്യായിരം രൂപ അഡ്വാൻസായി പരാതിക്കാരൻ നൽകുകയും ചെയ്തു.

പലതവണ ആവശ്യപ്പെട്ടിട്ടും എസി യൂണിറ്റ് റിപ്പയർ ചെയ്തു നൽകാൻ എതിർ കക്ഷി കൂട്ടാക്കിയില്ല. എസി യൂണിറ്റ് തിരിച്ചു നൽകണമെന്നും യഥാസമയം റിപ്പയർ ചെയ്ത് നൽകാത്ത മൂലം തനിക്കുണ്ടായ മന: ക്ലേശത്തിനും പരിഹാരമായി അരലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. യഥാസമയം എസി റിപ്പയർ ചെയ്ത് നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അത് അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് ഡിബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

എസി യൂണിറ്റ് റിപ്പയർ ചെയ്ത് നൽകണമെന്നും അത് നൽകാൻ കഴിയാത്തപക്ഷം അഡ്വാൻസായി വാങ്ങിയ 5000 രൂപ എതിർകക്ഷി പരാതിക്കാരന് തിരിച്ചു നൽകണമെന്നും 20,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കമ്മീഷൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. അഗസ്റ്റസ് ബിനു കമ്മീഷന് മുമ്പാകെ ഹാജരായി

shortlink

Related Articles

Post Your Comments

Related Articles


Back to top button