
ന്യൂദല്‍ഹി : ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പിടിച്ച സംഭവത്തില്‍ കൊളീജിയം ശുപാര്‍ശക്കെതിരെ ബാര്‍ അസോസിയേഷനുകള്‍. സ്ഥലം മാറ്റത്തിനുള്ള കൊളീജിയം ശുപാര്‍ശ പിന്‍വലിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ബാര്‍ അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസ് വര്‍മയെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണം. ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടു.
വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ബാര്‍ അസോസിയേഷനുകളോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Post Your Comments