ബെംഗളൂരു: ഒപ്പംനിന്ന് സെൽഫിയെടുക്കാനെത്തിയ പാർട്ടി പ്രവർത്തകനുനേരെ പൊട്ടിത്തെറിച്ച് ഫോൺ തട്ടിപ്പറിച്ചെടുക്കുകയും ചെയ്ത കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ വിവാദത്തിൽ. . മാണ്ഡ്യയിലെ ശിവപുരയിൽ ചൊവ്വാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശിവകുമാർ.
നേതാക്കൾ അദ്ദേഹത്തെ ഹാരമണിയിച്ച് സ്വീകരിച്ചു. ഈ സമയം പിറകിൽനിന്ന് ഒരു പ്രവർത്തകൻ മൊബൈൽഫോണുമായി ശിവകുമാറിന്റെ മുന്നിൽ അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാനായെത്തി. ഇതിൽ അരിശംപൂണ്ട് അദ്ദേഹം പ്രവർത്തകന്റെ കൈ തട്ടിമാറ്റുകയും ഫോൺ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. നിങ്ങൾക്ക് സാമാന്യബുദ്ധിയില്ലേയെന്ന് പ്രവർത്തകനോട് ചോദിക്കുന്നതും കേൾക്കാമായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ശിവകുമാറിന്റെ പെരുമാറ്റത്തിൽ വിമർശനമുയർന്നു. അനുവാദമില്ലാതെ സെൽഫിയെടുക്കുന്നത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. അടുത്തിടെ ഇത് രണ്ടാംതവണയാണ് ശിവകുമാർ സ്വന്തം പാർട്ടി പ്രവർത്തകരോട് മോശമായി പെരുമാറി വിവാദത്തിൽ പെടുന്നത്. കഴിഞ്ഞ ജൂലായിൽ മാണ്ഡ്യയിൽ രോഗബാധിതനായ ഒരു കർഷകനേതാവിനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു.
Post Your Comments