KeralaNattuvarthaLatest NewsNews

ദൈവങ്ങളിലും രാജാക്കന്മാരിലും ഒതുങ്ങി നിന്ന സിനിമയെ സേതുമാധവൻ മനുഷ്യ കേന്ദ്രീകൃതമാക്കി: പിണറായി വിജയൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ എസ് സേതുമാധവന് അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ കേന്ദ്രീകൃതമാക്കുന്നതില്‍ ശ്രദ്ധിച്ച സംവിധായകനാണ്‌ സേതുമാതവനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read:ആരോഗ്യത്തിന്​ ഹാനികരമായ വിപണിയിലെ അഞ്ച്​ തരം പാനീയങ്ങൾ ഇവയാണ്

‘മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവന്‍. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയര്‍ത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവന്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ശ്രദ്ധേയമായ സാഹിത്യകൃതികള്‍ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബസദസുകള്‍ക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ കേന്ദ്രീകൃതമാക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചു’, മുഖ്യമന്ത്രി പറഞ്ഞു.

‘ഏറെക്കാലം ചെന്നൈയിലായിരുന്നുവെങ്കിലും മലയാളത്തിന്റെ സാംസ്‌കാരിക രംഗത്തെയും കലാ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെയും ഏറെ ശ്രദ്ധിച്ചു പോന്നിരുന്നു അദ്ദേഹം. മലയാള സിനിമയുടെ യുടെ ഒരുസംവിധാന കാലഘട്ടത്തിന്റെ തലക്കെട്ടായി പല പതിറ്റാണ്ടുകള്‍ നിന്ന് ശ്രദ്ധേയനായ സംവിധായകനാണ് സേതുമാധവന്‍. ചലച്ചിത്ര രംഗത്തിന് മാത്രമല്ല പൊതുസാംസ്‌കാരിക രംഗത്തിനാകെ കനത്ത നഷ്ടമാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button