![](/wp-content/uploads/2021/10/arrest.jpg)
കുവൈത്ത് സിറ്റി: ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റിൽ. കുവൈത്തിലാണ് സംഭവം. ശരീരം മുഴുവൻ പെട്രോൾ ഒഴിച്ച ശേഷം കൈയിൽ ലൈറ്ററുമായി നിന്ന് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കിയ ആളാണ് അറസ്റ്റിലായതെന്ന് കുവാത്ത് പോലീസ് അറിയിച്ചു.
ഈജിപ്ഷ്യൻ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പം താമസിച്ചിരുന്നവരാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് അഹ്മദി പൊലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.
Post Your Comments