കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കൂരോപ്പടയിൽ പവ്വത്ത്കാട്ടിൽ വീട്ടിൽ സനു പി.സജിയെയാണ് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ആറ് മാസക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.
Read Also : ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ
പാമ്പാടി, പള്ളിക്കത്തോട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് സനു.
Post Your Comments