KollamLatest NewsKeralaNattuvarthaNews

ഇ​റ​ച്ചി​ക്ക​ട ലേ​ല​ത്തെ ചൊ​ല്ലി​ തർക്കം : കാ​പ്പ കേ​സ് പ്ര​തിയെ ന​ടു​റോ​ഡി​ല്‍ കു​ത്തി​ക്കൊലപ്പെടുത്തി, പ്രതി കീഴടങ്ങി

കു​ന്നി​ക്കോ​ട് സ്വ​ദേ​ശി പോത്തു റിയാസ് എന്നറിയപ്പെടുന്ന റി​യാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

കൊ​ല്ലം: കാ​പ്പ കേ​സ് പ്ര​തിയെ ന​ടു​റോ​ഡി​ല്‍ കു​ത്തി​ക്കൊലപ്പെടുത്തി. കു​ന്നി​ക്കോ​ട് സ്വ​ദേ​ശി പോത്തു റിയാസ് എന്നറിയപ്പെടുന്ന റി​യാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി ഷി​ഹാ​ബ് പൊ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി.

ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​ പുനലൂർ കുന്നിക്കോട് പട്ടാഴി റോഡിൽ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഇ​റ​ച്ചി​ക്ക​ട ലേ​ല​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശിക്കുകയായിരുന്നു. ഇ​റ​ച്ചി​ക്ക​ട​യെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ പ​ല ത​വ​ണ ത​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തുടർന്ന്, രാ​ത്രി റി​യാ​സ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ഷി​ഹാ​ബ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഭ​ർ​ത്താ​വിന്റെയും കു​ടും​ബ​ത്തിന്റെയും മാ​ന​സി​ക പീഡനം: തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മിച്ച യു​വ​തി മ​രിച്ചു

ആക്രമണത്തിൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ റി​യാ​സി​നെ ആദ്യം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാണ് എ​ത്തി​ച്ചത്. പിന്നാലെ, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എന്നാൽ പു​ല​ര്‍​ച്ച​യോ​ടെ മ​രി​ക്കുകയായിരുന്നു.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button