ചാത്തന്നൂർ: ലോഡ്ജിൽ താമസിച്ചു ലഹരി വസ്തുക്കൾ കച്ചവടം നടത്തി വന്നയാൾ പൊലീസ് പിടിയിൽ. ചിറയിൻകീഴ്പെരുംകുഴി നാലുമുക്ക് വിശാഖത്തിൽ ശബരി നാഥി(42)നെയാണ് അറസ്റ്റ് ചെയ്തത്.
പാരിപ്പള്ളി ജംങ്ഷന് സമീപമുള്ള ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. 2.060 ഗ്രാം എംഡി എം എയും അളവ് തൂക്ക ഉപകരണങ്ങളും ഇയാളുടെ കൈയിൽ നിന്നും പിടിച്ചെടുത്തു. ചിറയിൻകീഴ് പൊലീസ് കാപ്പ ചുമത്തിയിരിക്കുന്ന പ്രതിയാണ് ഇയാൾ. പൊലീസിനെ വെട്ടിച്ചു ലോഡ്ജുകളിൽ മുറി എടുത്തു താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വരികയായിരുന്നു. തിരുവനന്തപുരം റൂറൽ ഷാഡോ ടീം അംഗങ്ങൾ പാരിപ്പള്ളി പൊലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ശബരിനാഥ് കടയ്ക്കാവൂർ, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിലും നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്.
Read Also : തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു: നാട്ടുകാർ ബസ് അടിച്ച് തകർത്തു
കാപ്പ കേസിലും ഉൾപ്പെട്ടിട്ടുളള ശബരിനാഥ് തടവുശിക്ഷ അനുഭവിച്ചു വരവേ 2017-ൽ കേരള യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ടെന്നും പാരിപ്പള്ളി പൊലീസ് പറഞ്ഞു. പാരിപ്പള്ളി എസ്എച്ച് ഒ ഡി.ദിപു, എസ്ഐമാരായ അശോകൻ, രാമചന്ദ്രൻ, എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments