ഇരിങ്ങാലക്കുട: തൃശൂരിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മനവലശ്ശേരി കനാൽബേസ് സ്വദേശി വടക്കുംതറ വീട്ടിൽ മിഥുനെ(37)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
Read Also : വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി വാട്സ്ആപ്പ്, പുതിയ അപ്ഡേറ്റുകൾ ഇതാ എത്തി
രണ്ട് വധശ്രമകേസുകള്‍ ഉള്‍പ്പടെ എട്ടോളം കേസുകളിൽ പ്രതിയാണ് നാടുകടത്തപ്പെട്ട മിഥുന്‍. നിരവധി കേസുകളിൽ പിടിയിലായിട്ടും ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഉൾപ്പെട്ടുവന്നതിനെ തുടർന്നാണ് മിഥുനെതിരെ കാപ്പ ചുമത്തിയത്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ആണ് കാപ്പ ചുമത്തി മിഥുനെ നാട് കടത്താൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ച് ജില്ലയിലെത്തിയാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
Post Your Comments