തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ന്യൂജനറേഷന്‍ എസ്യുവിയായ ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദലിക്ക് തന്നെ നല്‍കാന്‍ തീരുമാനം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലത്തിന് ദേവസ്വം ഭരണസമിതിയുടെ അംഗീകാരം. 18ന് നടന്ന ഥാര്‍ ലേലത്തില്‍ 15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് ആണ് വാഹനം അമല്‍ മുഹമ്മദലി സ്വന്തമാക്കിയത്.
Read Also : പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്‌ഫോടനം: ഒരാളുടെ കൈപ്പത്തിയറ്റു, ആറ് പേര്‍ക്ക് പരിക്ക്
ലേലത്തിലൂടെ അമല്‍ മുഹമ്മദലി ഥാര്‍ സ്വന്തമാക്കിയെങ്കിലും വാഹനം വിട്ട് നല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്നുളള ദേവസ്വത്തിന്റെ നിലപാട് വിവാദമായിരുന്നു. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ വാഹനമാണ് മഹീന്ദ്ര സമര്‍പ്പിച്ചിരുന്നത്. ആദ്യമായിട്ടാണ് മഹീന്ദ്രയുടെ ഒരു വാഹനം ഗുരുവായൂരപ്പന് കാണിക്കയായി ലഭിക്കുന്നത്. ടിവിഎസ് കമ്പനി തങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ ആദ്യ മോഡലുകള്‍ ഗുരുവായൂരപ്പന് കാണിക്ക സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. കാണിക്കയായി ലഭിക്കുന്ന വാഹനം ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്.
ഏകദേശം ഒരു വര്‍ഷം മുമ്പ് കാണിക്കയായി ഥാര്‍ സമര്‍പ്പിക്കാന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയിരുന്നില്ല. അതിനാല്‍ അന്ന് വാഹനം ഗുരുവായൂരപ്പന് പ്രതീകാത്മകമായി സമര്‍പ്പിച്ചശേഷം തിരിച്ചു കൊണ്ടുപോകുകയായിരുന്നു.
Post Your Comments