
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു. കാപ്പ ചുമത്തിയ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
കഴിഞ്ഞ മെയ് മാസമായിരുന്നു കാപ്പ ചുമത്തി പുത്തൻപാലം രാജേഷിനെ ജയിലിൽ അടച്ചത്. പൊലീസ് നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടി പുത്തൻപാലം രാജേഷ് പിന്നാലെ ഹൈക്കോടതിയിലെത്തി. ഇത് പരിശോധിച്ചാണ് ഹൈക്കോടതി നടപടി.
വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതിയെ ഉടൻ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു. രാജേഷിനെതിരെയുള്ള അഞ്ചാമത്തെ കാപ്പയാണിത്. ഒരു വർഷത്തെ തടവിനായിരുന്നു നിർദ്ദേശം.
Post Your Comments