തിരുവല്ല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നിരണം ഇമ്മാനുവൽ വീട്ടിൽ സണ്ണി ജോർജിനെയാണ് (26) കാപ്പ ചുമത്തി നാടുകടത്തിയത്.
Read Also : റബർ തോട്ടത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: അസം സ്വദേശി ഉൾപ്പെടെ മൂന്നുപേർ കൂടി പിടിയിൽ
ചൊവ്വാഴ്ചയാണ് പൊലീസ് നടപടി. തട്ടിക്കൊണ്ടുപോകൽ, മാല പൊട്ടിക്കൽ, പിടിച്ചുപറി, അടിപിടി എന്നിങ്ങനെ ഏഴോളം കേസുകൾ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറുമാസത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്ന ഉത്തരവ് സണ്ണി ജോർജിന് കൈമാറിയതായി എസ്.ഐ പറഞ്ഞു.
Read Also : സ്മാര്‍ട്ട് സിറ്റി പദ്ധതി: തലസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസിയുടെ 113 ബസുകള്‍, മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി
Post Your Comments