PathanamthittaLatest NewsKeralaIndia

സിപിഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍

സംഭവശേഷം രക്ഷപ്പെട്ടപ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ വെച്ചാണ് കണ്ടെത്തിയത്.

തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഇതുകൂടാതെ കണ്ണൂർ സ്വദേശി നിജാസിനെയും മറ്റൊരാളെയും കണ്ടെത്താനുണ്ട്. മുഖ്യപ്രതി ജിഷ്ണു മുൻ യുവമോർച്ച നേതാവാണ്.  പ്രമോദ്, നന്ദു, നിജാസ് എന്നിവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും പറയപ്പെടുന്നു. സംഭവശേഷം രക്ഷപ്പെട്ടപ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ വെച്ചാണ് കണ്ടെത്തിയത്.

സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button